അവർ അറിഞ്ഞു ,
പ്രൊമിത്യൂസിന് തിരിച്ചു കൊണ്ടുവരാനാവാത്ത വിധം
അഗ്നി നഷ്‍ടപ്പെട്ടിരിക്കുന്നു.
താരങ്ങൾക്കിടയിൽ അവർ പരതി.
മിന്നാമിനുങ്ങിന്‍റ്റെ വെളിച്ചം
കുത്തകയ്ക്കെടുത്തവർക്കെതിരെ വിപ്ളവം നയിച്ചു.
മോഷ്ടാവെന്നാരോപിച്ച് സീയൂസിനെ ബഹിഷ്കരിച്ചു.
തിരിച്ചറിവ് കാഴ്‍ചയുടെ കോണുകൾക്ക്
കണ്ണട വെയ്‍ക്കുമ്പോൾ,
ബോധ്യത്തിൻറ്റെ പുതുതലത്തിലവരെഴുതും
നനഞ്ഞ സ്വതന്ത്ര്യബോധത്തിനും ,
ജീർണ്ണിച്ച പ്രത്യയശാസ്‍ത്രത്തിനും
കത്താനവില്ല എന്ന്.
No comments:
Post a Comment