ഇന്നു ഞാനും വിരലുയർത്തി,
ഒറ്റ ക്ലിക്കിൽ
അഴിമതി വിരുദ്ധ ഗാന്ധിയനിൽ അഭയം കണ്ടു
എല്ലാവരും കാണുന്നു
ചുറ്റുപാടുമുള്ളവർ ,
ഒരുമിച്ചു ജോലി ചെയ്യുന്നവർ
തൊട്ടടുത്ത ഫ്ലാറ്റിലുള്ളവർ
അഴിമതി വിരുദ്ധ പോസ്റ്ററെഴുതിയ ടീ-ഷർറ്റ് ,
മെഴുകുതിരി ഘോഷയാത്ര.
വിരലുയർത്തൽ കണക്കിൽ രാജ്യവികാരമളന്നവർ
ഉറക്കെ ചിന്തിക്കുന്നു,
പങ്കിന്റെ നിർവൃതിയിൽ ഉറങ്ങുന്നതിന് മുൻപ്
ഒരു സ്റ്റാറ്റസ് അപ്ഡേറ്റ്
“ഞാൻ അഴിമതിക്കെതിരെ.. നിങ്ങളോ ????... :)”

2 comments:
കൊള്ളാം ആദ്യത്തെ കമെന്റ്റ് ചേട്ടന്റെ തന്നെ ആവട്ടെ.. നന്നായി ഈ ചിന്ത.. പണ്ട് ഗാന്ധിജി പറഞ്ഞിട്ടുണ്ട്.. എന്റെ ജീവിതം ആണ് എന്റെ സന്ദേശം എന്ന്. അതായത് പറഞ്ഞാല്‍ പോര പ്രവര്‍ത്തിക്കണം.. അത്തരം ചില വായാടി സംസ്കാരത്തിന് എതിരെ ഉയര്‍ത്തിയ ഈ പടവാള്‍ നന്നായി.. നല്ല സന്ദേശം
രാവിലെ ഹസരെയ്ക്ക് ജയ് വിളിക്കാന്‍ പോയി , ഉച്ചയ്ക്ക് തിരിച്ചു വരുമ്പോള്‍ ബാറില്‍ കേറി ഒന്ന് ചെറുതായി മിനുങ്ങി , തിരിച്ചു വീട്ടിലേക്കു പോകുമ്പോള്‍ പോലീസെ പിടിലായി , ഭാരിച്ച ഫൈനില്‍ നിന്നും ലൈസന്‍സ് കട്ട് ആകുന്നതില്‍ നിന്നും ഉള്ള രക്ഷ എന്ന നിലയില്‍ പോലീസുകാരന് 'ഗാന്ധി' കൈമടക്കായി കൊടുക്കുമ്പോള്‍ തീരുന്ന അഭിനവ ഗന്ധിസത്തിനെതിരെ ഉള്ള ഈ ചെറു കവിത നന്നായിട്ടുണ്ട് മഷ്ബൂബ് .
സമയം കിട്ടുമ്പോള്‍ വന്നു വായിക്കുക http://njanumpinnenjanum.blogspot.com
please remove the word verification
Post a Comment